ലിൻഷ മണ്ണാർക്കാടിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് സബാൻ കോട്ടക്കൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മമ്പാട് നടന്ന വമ്പന്മാരുടെ പോരിൽ എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കലിന് വിജയം. മമ്പാട് അഖിലേന്ത്യാ സെവൻസിന്റെ സെമിയിൽ ഇന്ന് നടന്ന മത്സരത്തിൽ ലിൻഷ മണ്ണാർക്കാടിനെ ആണ് സബാൻ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. അവസാന ഏഴു മത്സരങ്ങളിലും പരാജയമറിയാത്ത ടീമായിരുന്നു ലിൻഷ മെഡിക്കൽസ്. രണ്ടാം പാദ സെമി കൂടെ ഇനി മമ്പാടിൽ നടക്കാനുണ്ട്.

നാളെ മമ്പാടിൽ മത്സരമില്ല.