റഷീദ് ഖാന്‍ തിളങ്ങി, വിജയിച്ച് തുടങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

Sports Correspondent

ബിഗ് ബാഷ് ലീഗ് 2018-19 സീസണില്‍ വിജയത്തുടക്കവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ അഡിലെയ്ഡ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ബൗളിംഗില്‍ റഷീദ് ഖാനും ബാറ്റിംഗില്‍ അലക്സ കാറെയും തിളങ്ങിയ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് റഷീദ് ഖാനെയാണ്. തന്റെ നാലോവറില്‍ 19 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാനു പിന്തുണയായി ബില്ലി സ്റ്റാന്‍ലേക്കും മാത്യൂ ഷോര്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 19.4 ഓവറില്‍ 146 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു.

ക്രിസ് ലിന്‍(33) ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ ബ്രയാന്റ്(22), ജോ ബേണ്‍സ്(20), ജിമ്മി പിയേര്‍സണ്‍(24*) എന്നിവര്‍ക്കൊപ്പം അവസാന വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് നേടി 27 റണ്‍സിനു പുറത്തായ മുജീബ് ഉര്‍ റഹ്മാന്‍ ആണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

അലക്സ് കാറെ 46 പന്തില്‍ 70 റണ്‍സ് നേടി നല്‍കിയ അടിത്തറയുടെ പുറത്താണ് അഡിലെയ്ഡിന്റെ 5 വിക്കറ്റ് വിജയം. ജോനാഥന്‍ വെല്‍സ് 24 റണ്‍സ് നേടി പുറത്തായി. ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റ് നേടി.