ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെയും പരിശീലകൻ രവി ശാസ്ത്രിക്കെതിരെയും കടുത്ത വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ രംഗത്ത്. പെർത്തിൽ ഓസ്ട്രലിയക്കെതിരായ രണ്ടാമത്തെ ടെസ്റ്റിൽ തോറ്റതോടെയാണ് ഗാവസ്കർ ഇന്ത്യൻ ക്യാപ്റ്റനെതിരെയും പരിശീലകനെതിരെയും തിരിഞ്ഞത്. മത്സരത്തിൽ 146 റൺസിന് ഇന്ത്യ തോറ്റിരുന്നു.
അഡലെയ്ഡിൽ ആദ്യ ടെസ്റ്റ് 31 ററൺസിന് ജയിച്ച ഇന്ത്യക്ക് തന്നെയായിരുന്നു രണ്ടാം ടെസ്റ്റിൽ മുൻതൂക്കം എങ്കിലും ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പാണ് തോൽവി വിളിച്ചു വരുത്തിയതെന്ന് ഗാവസ്കർ ആരോപിച്ചു. സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയിലും കോഹ്ലിയും ശാസ്ത്രിയും ഇതേ പിഴവ് ആവർത്തിച്ചിരുന്നു എന്നും ഗാവസ്കർ പറഞ്ഞു.
സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്ത ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീം അടുത്ത രണ്ടു മത്സരങ്ങളും പരാജയപ്പെട്ടാൽ ബി.സി.സി.ഐ ടീം തിരഞ്ഞെടുപ്പിൽ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമുള്ള പങ്കിനെ പറ്റി പുനർ വിചിന്തനം നടത്തണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.