ആദ്യ നാലിൽ എത്താൻ ജംഷദ്പൂർ ഇന്ന് ഡെൽഹിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സി ഡെൽഹി ഡൈനാമോസിനെ നേരിടും. ഒരാഴ്ച കഴിഞ്ഞ് കളത്തിൽ ഇറങ്ങുന്ന ജംഷദ്പൂർ എഫ് സി വിജവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ജംഷദ്പൂർ ഉള്ളത്. ഇന്ന് വിജയിച്ച് ഗോവയെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാകും ജംഷദ്പൂർ ശ്രമം.

പരിക്കേറ്റ സൂസൈരാജും സിഡോഞ്ചയും ഇല്ലാതെയാകും ജംഷദ്പൂർ ഇന്ന് ഇറങ്ങുക. ഡെൽഹി ഡൈനാമോസിന് പരിക്ക് ഒന്നും വെല്ലുവിളി ആയി ഇല്ല. പക്ഷെ താരങ്ങളുടെ ഫോം വലിയ പ്രശ്നമാണ്. സീസണിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു ജയം പോലും ഇല്ലാതെ ഇരിക്കുകയാണ് ഡെൽഹി ഡൈനാമോസ്. ലീഗ് ടേബിളിൽ ഇപ്പോൾ ഏറ്റവും അവസാനമാണ് ഡെൽഹി ഇപ്പോൾ.

വൈകിട്ട് 7.30നാണ് മത്സരം നടക്കുക.