ആർതർ ടോട്ടൻഹാമിനെതിരെ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരം ആർതർ മെലോ പരിക്ക് മാറി തിരിച്ച് എത്തുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർതർ കളിക്കും എന്ന് ക്ലബ് വ്യക്തമാക്കി. ടോട്ടൻഹാമിനെതിരെ ആണ് ബാഴ്സയുടെ ഗ്രൂപ്പിലെ അവസാന മത്സരം. രണ്ട് ദിവസം മുമ്പ് തന്നെ ആർതർ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. എസ്പാന്യോളിനെതിരെ ആർതർ കളിക്കുമെന്നാണ് കരുതിയത് എങ്കിലും വാല്വെർഡെ ആർതറിന് ഒരു കളിയിൽ കൂടെ വിശ്രമം നൽകുകയായിരുന്നു.

കഴിഞ്ഞ ആഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ആയിരുന്നു ആർതറിന് പരിക്കേറ്റത്. പരിക്ക് കാരണം ചാമ്പ്യൻസ് ലീഗിൽ നടന്ന പി എസ് വിക്കെതിരായ മത്സരത്തിലും, ലാലിഗയിൽ വിയ്യാറയലിനെതിരെ നടന്ന മത്സരത്തിലും ആർതർ കളിച്ചിരുന്നില്ല. തുടയെല്ലിനാണ് ആർതറിന് പരിക്കേറ്റത്. ഈ സീസണിൽ ബാഴ്സലോണ മിഡ്ഫീൽഡിലെ സ്ഥിരം സാന്നിധ്യമാണ് ആർതർ.