ലോകത്തെ മികച്ച യുവതാരത്തിന് ഏർപ്പെടുത്തിയ കോപ ട്രോഫി എമ്പപ്പെ കരസ്ഥമാക്കി. ബാലൻ ദി ഓറിനൊപ്പം പുതുതായി നൽകുന്ന പുരസ്കാരമാണ് കോപ ട്രോഫി. 21വയസ്സ് വരെയുള്ള മികച്ച യുവതാരങ്ങളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. വോട്ടെടുപ്പിൽ വൻ വ്യത്യാസത്തിൽ ആണ് എമ്പപ്പെ ഒന്നാമത് എത്തിയത്. ലോകകപ്പിൽ ഫ്രാൻസിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച എമ്പപ്പെ ലോക കിരീടം നേടുകയും ഒപ്പം ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു.
പി എസ് ജിക്കായും കഴിഞ്ഞ സീസണിൽ മികവാർന്ന പ്രകടനമാണ് എമ്പപ്പെ നടത്തിയിരുന്നത്. ഈ സീസണിലും ആ ഫോം എമ്പപ്പെ തുടരുന്നുണ്ട്. എമ്പപ്പെയ്ക്ക് പിറകിൽ അമേരിക്കൻ താരം പുലിസിചാണ് കോപ അവാർഡിനായി രണ്ടാമത് എത്തിയത്. റോമൻ താരം ക്ലുയിവേർട്ട് മൂന്നാമതും ബ്രസീലിന്റെ റോഡ്രിഗോയും ഇറ്റലിയുടെ ഡൊണ്ണരുമ്മയും നാലാമതും ഫിനിഷ് ചെയ്തു