സൗത്ത് സോൺ ഇന്റ്ർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ടൂർണമെന്റിനായി 20 അംഗ ടീമിനെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ താരമായ അമൽ ടി പി ആണ് കാലിക്കറ്റിന്റെ ക്യാപ്റ്റൻ. ശ്രീകൃഷ്ണ കോളേജിന്റെ താരം സന്ദീപ് യു എൻ വൈസ് ക്യാപ്റ്റനുമാണ്.
മുൻ കേരള സന്തോഴ് ട്രോഫി പരിശീലകൻ പി കെ രാജീവ് ആണ് ടീമിന്റെ പരിശീലകൻ. അസിസ്റ്റന്റ് പരിശീലകനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക പഠന വിഭാഗത്തിലെ മുഹമ്മദ് ശഫീഖും ഉണ്ട്. എം ഇ എസ് മമ്പാട് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ റഫീഖ് ഇ ആണ് ടീം മാനേജർ. ഫിസിയോ ആയി നിഷാദ് ടി കെയും ടീമിനൊപ്പം ഉണ്ട്.
കേരളത്തിൽ നിന്ന് 11 ടീമുകളാണ് പങ്കെടുക്കുന്നത്. നാലു പൂളുകളിലായി നാലു വേദിയിലാണ് മത്സരം നടക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ് നിലവിലെ സൗത്ത് സോൺ ചാമ്പ്യൻസ്.
ടീം:
മുഹമ്മദ് അസ്ഹർ (എൻ എസ് എസ് കോളേജ് മഞ്ചേരി)
സഫുവാൻ എൻ (എൻ എസ് എസ് കോളേജ് മഞ്ചേരി)
ശുഹൈബ് ( എം ഇ എസ് കോളേജ് മമ്പാട്)
മുഹമ്മദ് അഷ്ഫാഖ് ആസിഫ് ( എം ഇ എസ് കോളേജ് മമ്പാട്)
മുഹമ്മദ് ഫവാസ് ( എം ഇ എസ് കോളേജ് മമ്പാട്)
ശ്രീകുട്ടൻ വി എസ് (സെന്റ് തോമസ് കോളേജ് തൃശ്ശൂർ)
സജിത് കെ എസ് (സെന്റ് തോമസ് കോളേജ് തൃശ്ശൂർ)
മുഹമ്മദ് മൻഹൽ (ഫറൂക് കോളേജ്, കോഴിക്കോട്)
അനുരാഗ് വി സി (ഫറൂക് കോളേജ്, കോഴിക്കോട്)
സിബിൽ മുഹമ്മദ് (ഫറൂക് കോളേജ്, കോഴിക്കോട്)
താഹിർ സമാൻ (ഫറൂക് കോളേജ്, കോഴിക്കോട്)
മുഹമ്മദ് അസീബ് (എം ഡി കോളേജ് പഴഞ്ഞി)
ഷെറിം എം (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
ഹഫീസ് റഹ്മാൻ (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
ക്രിസ്റ്റി ഡേവിസ് (SKVC തൃശ്ശൂർ)
ജംഷീദ് ടി പി (എസ് എസ് കോളേജ്, അരീക്കോട്)
ബുജൈർ വി (എസ് എസ് കോളേജ്, അരീക്കോട്)
സജീഷ് (ഐ എസ് എസ് കോളേജ്, പെരിന്തൽമണ്ണ )
അമൽ ( ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്)
സന്ദീപ് യു ൻ ( ശ്രീ കൃഷണ കോളേജ്)