പഴി ബാറ്റ്സ്മാന്മാര്‍ക്ക് മാത്രം: ബ്രാത്‍വൈറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിന്റെ ഇന്നിംഗ്സ് തോല്‍വിയ്ക്കും പരമ്പരയിലെ തോല്‍വിയ്ക്കും പഴി പറയേണ്ടത് ബാറ്റ്സ്മാന്മാരെ മാത്രമെന്ന് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. 508 റണ്‍സിലെത്തുവാന്‍ ബൗളര്‍മാര്‍ അനുവദിച്ചുവെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 111 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സിനും പുറത്തായാണ് വിന്‍ഡീസ് നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയത്. മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകളാണ് മെഹ്ദി ഹസന്‍ സ്വന്തമാക്കിയത്.

വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ടീം നടത്തിയതെന്ന് പറഞ്ഞ ക്രെയിഗ് ബ്രാത്‍വൈറ്റ്, ബാറ്റ്സ്മാന്മാര്‍ തങ്ങളെ കൈവിട്ടുവെന്ന് പറഞ്ഞു. ചില ഷോട്ടുകള്‍ തീര്‍ത്തും അനുയോജ്യമല്ലാത്തതായിരുന്നുവെന്നും ബ്രാത്‍വൈറ്റ് അറിയിച്ചു. എല്ലാ ഇന്നിംഗ്സുകളിലും തുടക്കം തന്നെ തകര്‍ച്ച നേരിട്ടതും ടീമിനെ പ്രതിരോധത്തിലാക്കിയെന്നും ബ്രാത്‍വൈറ്റ് അഭിപ്രായപ്പെട്ടു.