റയൽ മാഡ്രിഡിനായി ബെൻസീമയ്ക്ക് ഗോളിൽ ഇരട്ട സെഞ്ച്വറി

Newsroom

റയൽ മാഡ്രിഡിനായി ഇരുന്നൂറ് ഗോളുകൾ എന്ന നേട്ടത്തിൽ ഫ്രഞ്ച് സ്ട്രൈക്കറായ ബെൻസീമ എത്തി. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പെസനെതിരെ നേടിയ ആദ്യ ഗോളാണ് ബെൻസീമയെ 200 ഗോളിൽ എത്തിച്ചത്. റയൽ മാഡ്രിഡ് ജേഴ്സിയിൽ 200 ഗോളുകൾ നേടുന്ന ഏഴാം താരം മാത്രമാണ് ബെൻസീമ. ഇന്നലത്തെ ഇരട്ട ഗോളുകൾ ബെൻസീമയെ 201 ഗോളുകളിൽ എത്തിച്ചു. 429 മത്സരങ്ങളിൽ നിന്നാണ് ബെൻസീമ 200 ഗോളുകളിൽ എത്തിയത്.

201 ഗോളുകൾക്ക് പുറമെ 115 അസിസ്റ്റും റയൽ മാഡ്രിഡിൽ ബെൻസീമയ്ക്ക് ഉണ്ട്. ഇന്നലത്തെ ഗോളുകൾ ബെൻസീമയെ ചാമ്പ്യൻസ് ലീഗിൽ 59 ഗോളുകളിലും എത്തിച്ചും. ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ബെൻസീമ ഇപ്പോൾ.

റയലിനായി 200 ഗോളുകൾ നേടിയ മറ്റു താരങ്ങൾ;

ഹ്യൂഗോ സാഞ്ചേസ്
പുസ്കാസ്,
കാർലോസ് സാന്റില്ലന
റൗൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ