തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനും എഫ് സി തൃശ്ശൂരും ചേർന്ന നടത്തിയ പ്രഥമ ഇന്റർ സ്കൂൾ ചാമ്പ്യൻസ് കപ്പ് കെ ജി എച് എസ് എസ് പുറനാട്ടുകര സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ജി എച് എസ് എസ് എരുമപ്പെട്ടിയെ തോൽപ്പിച്ചാണ് കെ ജി എച് എസ് എസ് പുറനാട്ടുകര കിരീടം ഉയർത്തിയത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ജി എച് എസ് എസ് പുറനാട്ടുകരയുടെ വിജയം.
28 സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു ഇത്. ഇതാദ്യമായാണ് ഒരു ഇന്റർ സ്കൂൾ ടൂർണമെന്റ് ജില്ലാ ഫുട്ബോൾ അസോസിയേഷനു കീഴിൽ നടക്കുന്നത്. സെമി ഫൈനലിൽ എൽ എഫ് സി കൊരട്ടിയെ തോൽപ്പിച്ചായിരുന്നു എസ് ആർ കെ ജി എച് എസ് എസ് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സെമിയിലെ പുറനാട്ടുകരയുടെ വിജയം.