അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ന് നടന്ന ലൂസേഴ് ഫൈനൽ മത്സരത്തിൽ നേപാളിനെയാണ് ഇന്ത്യയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ വാൻലാൽറുവത്ഫെലെയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ സെമിയിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യ ലൂസേഴ്സ് ഫൈനലിൽ എത്താൻ കാരണം.
മൂന്നാം സ്ഥാനം ലഭിച്ചു എങ്കിലും നിരാശ മാത്രമാണ് ഇന്ത്യക്ക് ഈ ടൂർണമെന്റിൽ നിന്ന് ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്മാർ ആയായിരുന്നു ഇന്ത്യ ടൂർണമെന്റിന് എത്തിയത്.