ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി പോരാട്ടത്തിൽ കേരളം വിജയിക്കാതിരിക്കാനുള്ള കാരണം റഫറി തന്നെയാണെന്ന് ചൂണ്ടി കാട്ടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്നലെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോൾ തെറ്റായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ചിരുന്നു. ഒപ്പം ഒരു പെനാൽറ്റി തെറ്റായി പൂനെയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
എപ്പോഴും റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ബലിയാടാവുക ആണെന്ന് ജെയിംസ് പറഞ്ഞു. ഡെൽഹി ഡൈനാമോസിനെതിരെ അവർ നേടിയ ഗോൾ ഓഫ്സൈഡ് ആയിരുന്നു. അന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. ഇന്നാവട്ടെ ഒരു ഗോൾ ഞങ്ങൾ നേടി എന്ന് കരുതി സമാധാനത്തിൽ താൻ ഇരിക്കുമ്പോൾ റഫറി അത് നിഷേധിക്കുകയും ചെയ്തു. ജെയിംസ് പറഞ്ഞു.
റഫറിയുടെ തെറ്റായ തീരുമാനങ്ങൾ എതിരായി വന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പൊരുതി ഇന്നലെ പൂനെക്കെതിരെ സമനില പിടിച്ചു.