മേജർ ലീഗ് സോക്കറിലെ താരമായി മാറി വെയ്ൻ റൂണി

Newsroom

അമേരിക്കയിലെ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് ഇംഗ്ലീഷ് സ്ട്രൈക്കർ വെയ്ൻ റൂണിക്ക് അംഗീകാരം. കഴിഞ്ഞ മാസത്തെ ലീഗിലെ മികച്ച കളിക്കാരനുള്ള പുരസ്കാരമാണ് വെയ്ൻ റൂണിക്ക് ലഭിച്ചത്. ഒക്ടോബറിൽ ഡി സി യുണൈറ്റഡിന് നാലു വിജയങ്ങൾ സമ്മാനിക്കാൻ റൂണിയുടെ പ്രകടനത്തിന് ആയിരുന്നു. അഞ്ചു ഗോളുകൾ ഒക്ടോബറിൽ റൂണി നേടിയിരുന്നു.

സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പ്ലേ ഓഫ് യോഗ്യതയും ഡി സി യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. അവസാന പത്ത് മത്സരങ്ങളിൽ ഡി സി പരാജയപ്പെട്ടിട്ടില്ല. 12 ഗോളുകളും 7 അസിസ്റ്റും 18 മത്സരങ്ങളിൽ നിന്നായി വെയ്ൻ റൂണി ഡി സി ജേഴ്സിയിൽ സ്വന്തമാക്കിയിരുന്നു.