പോസ്റ്റൽ ഫുട്ബോൾ : കേരളവും പശ്ചിമബംഗാളും ഫൈനലിൽ

Staff Reporter

ഇന്ന്  ഒളിമ്പ്യന്‍ റഹിമാന്‍ സ്റ്റേഡിയ(കോഴിക്കോട്  മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്)ത്തില്‍ നടന്ന 32 ാമത് അഖിലേന്ത്യാ പോസ്‌ററല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങളില്‍ പശ്ചിമബംഗാള്‍ തമിഴ്‌നാടിനെ 1-0 നും കേരളം കര്‍ണ്ണാടകയെ 3-0 നും പരാജയപ്പെടുത്തി.

നാളെ രാവിലെ 8.00 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാട് കര്‍ണ്ണാടകയെ നേരിടും. തുടര്‍ന്ന് ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കേരളവും പശ്ചിമബംഗാളും തമ്മിലേറ്റുമുട്ടും. വൈകീട്ട് 5.00 മണിക്ക് നടക്കുന്ന സമാപനചടങ്ങില്‍ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ  ശ്രീ. സമ്പത്ത് അധ്യക്ഷത വഹിക്കും.

പ്രശസ്ത ഫുട്‌ബോള്‍ താരം ശ്രീ.യു.ഷറഫ് അലി മുഖ്യാതിഥിയായിരിക്കും.ശ്രീമതി. സുമതി രവിചന്ദ്രന്‍(പോസ്റ്റ് മാസ്റ്റർ ജനറല്‍, കൊച്ചി), ശ്രീ. സയീദ് റഷീദ് (ഡി.പി.എസ് ,എച്ച്.ക്യു റീജിയന്‍), ശ്രീ. കെ. ഗോപാലന്‍( അസിസ്റ്റന്റ് ഡയറക്ടര്‍,വെല്‍ഫയര്‍ ആന്റ് സ്‌പോര്‍ട്‌സ്)എന്നിവര്‍ സംബന്ധിക്കും.