ഓസ്ട്രേലിയയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്. 282 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 537 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ പാക്കിസ്ഥാന് നേടിയത്. ബാബര്‍ അസം തന്റെ ശതകത്തിനരികെ മടങ്ങിയപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് 81 റണ്‍സ് നേടി പുറത്തായി. സര്‍ഫ്രാസ് പുറത്തായ ശേഷം രണ്ട് ഓവറുകള്‍ കഴിഞ്ഞാണ് പാക്കിസ്ഥാന് ഡിക്ലറേഷന്‍ തീരുമാനിക്കുന്നത്. അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും മാര്‍നസ് ലാബൂഷാനെ 2 വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ഉസ്മാന് ഖ്വാജയ്ക്ക് പകരം ഓപ്പണറായി എത്തിയ ആരോണ്‍ ഫിഞ്ചിനെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 4 റണ്‍സാണ് താരം നേടിയത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 47/1 എന്ന നിലയിലാണ്. മിര്‍ ഹംസയ്ക്കാണ് മാര്‍ഷിന്റെ വിക്കറ്റ് ലഭിച്ചത്. 24 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 17 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ട് ദിവസം അവശേഷിക്കെ 491 റണ്‍സ് കൂടി വിജയത്തിനായി ഓസ്ട്രേലിയ നേടേണ്ടതുണ്ട്, കൈയ്യില്‍ അവശേഷിക്കുന്നത് 9 വിക്കറ്റും.