U19: ഫിൻലാൻഡിനെ പരാജയപ്പെടുത്തി ഇറ്റലി

Jyotish

ഇറ്റാലിയൻ അണ്ടർ 19 ടീമിന് ഏകപക്ഷീയമായ ജയം. മൂന്നു ഗോൾ വിജയമാണ് അസൂറിപ്പട ഫിൻലൻഡിനെതിരെ നേടിയത്. ഈ വിജയത്തോടു കൂടി അടുത്ത വര്ഷം അർമേനിയയിൽ നടക്കാനിരിക്കുന്ന യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലേക്ക് കൂടുതലടുത്തു ഇറ്റാലിയൻ ടീം. ഈ വിജയത്തോടു കൂടി ഇറ്റലി എലൈറ്റ് റൗണ്ടിൽ കടന്നിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ ആതിഥേയരായ എസ്റ്റോണിയയെ പരാജയപ്പെടുത്തിയ ഇറ്റലി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഫെഡറിക്കോ ഗുയിടിയുടെ കീഴിലിറങ്ങിയ അസൂറികൾ നാലാം മിനുട്ടിൽ ഫിൻലണ്ടിന്റെ സെല്ഫ് ഗോളിൽ ലീഡ് നേടി. പിന്നീട് ഡേവിഡ് ബെറ്റെല്ലയും അലിസിയോ റിക്കാർഡിയും ഇറ്റലിക്ക് വേണ്ടി സ്‌കോർ ചെയ്തു.