ചെൽസി ഇതിഹാസം ജോൺ ടെറി ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയ്ക്ക് കളിച്ച ശേഷം വേറെ ഒരു ക്ലബിനായും ടെറി സൈൻ ചെയ്തിരുന്നില്ല. റഷ്യയിലേക്ക് പോകുമെന്നും ആസ്റ്റൺ വില്ലയിലേക്ക് മടങ്ങിയെത്തും എന്നൊക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും താരം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.
37 കാരനായ ടെറി 23 വർഷത്തെ ഫുട്ബോൾ ജീവിതത്തിനാണ് അവസാനമിടുന്നത്. 14കാരനായിരിക്കെ ചെൽസിയിൽ എത്തിയിരുന്നു ടെറി. ചെൽസിയുടെയും ഇംഗ്ലണ്ടുന്റെയും ക്യാപ്റ്റനായിട്ടുണ്ട്. 700ൽ അധികം മത്സരങ്ങളിൽ ചെൽസിക്കായി കളിച്ചിട്ടുണ്ട്. ചെൽസിക്കൊപ്പം അഞ്ച് പ്രീമിയർ കെഗി കിരീടം, അഞ്ച് എഫ് എ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലായിരുന്നു ടെറി ചെൽസി വിട്ടത്. ആസ്റ്റൺ വില്ലയിൽ എത്തിയ ടെറി അവിടെ നാൽപ്പതോളം മത്സരങ്ങളും കഴിച്ചിരുന്നു.