ചുവപ്പ് കാർഡും, ഏതൻസിന്റെ തിരിച്ചടിയും കടന്ന് ബെൻഫികയ്ക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ നടന്ന ത്രില്ലറിൽ ബെൻഫികയ്ക്ക് ജയം. ഗ്രീക്ക് ക്ലബായ എ ഇ കെ ഏതൻസും ബെൻഫികയും ഏറ്റുമുട്ടിയ മത്സരത്തിൽ അഞ്ചു ഗോളുകളും ഒരു റെഡ് കാർഡും പിറന്നിരുന്നു. 45 മിനുട്ടുകളോളം 10പേരുമായി കളിച്ചിട്ടാണ് ബെൻഫിക 3-2ന്റെ വിജയം സ്വന്തമാക്കിയത്. ഏതൻസിന്റെ ഹോമിലായിരുന്നു മത്സരം.

തുടക്കത്തിൽ സെഫറോവിചിന്റെയും ഗ്രിമാൾഡോയുടെയും ഗോളിൽ ബെൻഫിക 2-0 എന്ന സ്കോറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ 45ആം മിനുട്ടിൽ ഡിയസ് ചുവപ്പ് കണ്ട് പുറത്ത് പോയി ബെൻഫിക 10പേരായി ചുരുങ്ങിയതോടെ കളി മാറി. ക്ലൊനാരിദിസിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ ഏതൻസ് കളി തിരിച്ചുപിടിച്ച് 2-2 എന്നാക്കി.

പക്ഷെ ബെൻഫികയുടെ പോരാട്ട വീര്യം അവർ അർഹിച്ച വിജയം അവർക്ക് നൽകി. 74ആം മിനുറ്റിൽ സെമെഡോ നേടിയ ഗോളാണ് ബെൻഫികയുടെ വിജയ ഗോളായി മാറിയത്.