ഏഷ്യ കപ്പിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിംഗില്‍ വിരാട് കോഹ്ലിയ്ക്ക് പിന്നിലെത്തി രോഹിത് ശര്‍മ്മ. 884 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്ലിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കിലും വിരാട് കോഹ്ലിയുടെ സ്ഥാനത്തിനു കോട്ടം തട്ടിയിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന രോഹിത് ഇത് രണ്ടാം തവണയാണ് വീണ്ടും ആ സ്ഥാനത്തേക്ക് എത്തുന്നത്. 317 റണ്‍സാണ് രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ഏഷ്യ കപ്പില്‍ നേടിയത്. 342 റണ്‍സ് നേടിയ ധവാന് 4 സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുവരും സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ലെങ്കിലും പാക്കിസ്ഥാനെതിരെ നേടിയ 210 റണ്‍സ് കൂട്ടുകെട്ട് ഇരുവര്‍ക്കും ഗുണമായി. പാക്കിസ്ഥാനെതിരെ ധവാന് 114 റണ്‍സും രോഹിത് ശര്‍മ്മ പുറത്താകാതെ 111 റണ്‍സുമാണ് നേടിയത്.
രോഹിത് ശര്‍മ്മ 842 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തും ജോ റൂട്ട് 818 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള ധവാന് 802 റേറ്റിംഗ് പോയിന്റാണുള്ളത്. വിലക്കിലുള്ള ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ 803 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.