ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയെ പ്രകടനം തന്റെ ടാക്ടിക്സ് അല്ലായിരുന്നു എന്ന് ഡേവിഡ് ജെയിംസ്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ചു നിന്നതായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുമ്പോൾ ആദ്യ പകുതിയിലെ കേരളത്തിന്റെ പ്രകടനത്തെ വിമർശിക്കുകയാണ് പരിശീലകൻ ചെയ്തത്. അതിന് കാരണവും ജെയിംസ് വ്യക്തമാക്കുന്നു. താൻ പറഞ്ഞ രീതിയിലായിരുന്നില്ല കേരള താരങ്ങളുടെ ആദ്യ പകുതിയിലെ കളിയോടുള്ള സമീപനം എന്ന് ജെയിംസ് പറഞ്ഞു.
രണ്ടാം പകുതിയിൽ ടീം മികച്ചു നിന്നു എന്നും, കളിയുടെ അവസാന ഘട്ടത്തിൽ ടീമിന്റെ ആത്മവിശ്വാസം കൂടിയതായും ജെയിംസ് പറഞ്ഞു. കളിയിൽ വിങ്ങ് ബാക്കുകളായ റാകിപിന്റെയും ലാൽറുവത്താരയുടെയും പ്രകടനത്തെ ജെയിംസ് പ്രത്യേകം അഭിനന്ദിച്ചു. എല്ലാ താരങ്ങളും അവരുടെ 100 ശതമാനം കൊടുത്തു എന്നും ജെയിംസ് പറഞ്ഞു.
കേരളമായിരുന്നു ഇന്നലെ മെച്ചപ്പെട്ട ടീം എന്നും ജെയിംസ് പറഞ്ഞു.
					












