U-16 ഏഷ്യാ കപ്പ്; വിയറ്റ്നാം ഇന്തോനേഷ്യ മത്സരം സമനിലയിൽ, ഇന്ത്യൻ പ്രതീക്ഷ വർധിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 16 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ഇന്ന് നടന്ന രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു. വിയറ്റ്നാമും ഇന്തോനേഷ്യയും തമ്മിൽ നടന്ന പോരാട്ടം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. വിയറ്റ്നാമിനായി കാങും, ഇന്തോനേഷ്യക്കായി സുറ്റാനും ആണ് ഗോളുകൾ നേടിയത്. ഈ ഫലത്തോടെ ഇന്തോനേഷ്യ വീണ്ടും ഗ്രൂപ്പിൽ ഒന്നാമതെത്തി.

ഇന്ത്യക്കും ഇന്തോനേഷ്യക്കും 4 പോയന്റ് വീതമാണ് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ശരാശരിയിൽ ഇന്തോനേഷ്യ ഒന്നാമതാണ് ഉള്ളത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലും വിയറ്റ്നാമ്നും ഇറാഖും തമ്മിലുമാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് സമനില ആയാൽ ഇന്ത്യ ക്വാർട്ടറിൽ എത്തും. ഇന്തോനേഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.