യോര്‍ക്ക്ഷയറുമായി ഒരു വര്‍ഷത്തെ കരാര്‍ പുതുക്കി ആദില്‍ റഷീദ്, എല്ലാ ഫോര്‍മാറ്റിലും കളിക്കും

Sports Correspondent

ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് യോര്‍ക്ക്ഷയറുമായി ഒരു വര്‍ഷത്തെ കരാര്‍ പുതുക്കി. ടീമിനെ മൂന്ന് ഫോര്‍മാറ്റിലും താരം പ്രതിനിധീകരിക്കുമെന്നാണ് അറിയുന്നത്. നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധയൂന്നുവാന്‍ റഷീദ് തീരുമാനിച്ചിരുന്നുവെങ്കിലും ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം നേടിയതോടെ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ താരത്തിനു റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചാല്‍ മാത്രമേ 2019ല്‍ ടെസ്റ്റിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു.

നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ആദില്‍ റഷീദിനു വിളി വന്നപ്പോള്‍ ക്ലബ്ബില്‍ നിന്ന് തന്നെ അതിനെതിരെ എതിര്‍പ്പ് വന്നിരുന്നു. ക്ലബ്ബിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്ത താരത്തെ ടീമിലുള്‍പ്പെടുത്തരുതെന്നുള്ള തരത്തിലുള്ള അഭിപ്രായം പുറത്ത് വന്നിരുന്നുവെങ്കിലും ആദില്‍ റഷീദ് യോര്‍ക്ക്ഷയറിന്റെ പ്രധാന താരമാണെന്നാണ് ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ മോക്സണ്‍ അഭിപ്രായപ്പെട്ടത്.