സിക്സറിൽ ധോണിയെ മറികടന്ന് റോസ് ടെയ്‌ലർ

Staff Reporter

ടി20 മത്സരത്തിൽ സിക്സുകളുടെ എണ്ണത്തിൽ ഇന്ത്യൻ താരം മഹേന്ദ്ര സിങ് ധോണിയെ മറികടന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. ഇപ്പോൾ നടക്കുന്ന കരീബിയൻ പ്രീമിയർ ലീഗിനിടെയാണ് ടെയ്‌ലർ ധോണിയുടെ റെക്കോർഡ് മറികടന്നത്.

ധോണി അടിച്ചു കൂട്ടിയ 267 സിക്‌സറുകൾ എന്ന റെക്കോർഡാണ് ടെയ്‌ലർ മറികടന്നത്. 248 ടി20 മത്സരങ്ങൾ കളിച്ച ടെയ്‌ലർ 271 സിക്സറുകളാണ് നേടിയത്. കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ ജമൈക്ക തല്ലവാസിന് വേണ്ടി കളിക്കുന്ന ടെയ്‌ലർ സെന്റ്. കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സിനെതിരായ മത്സരത്തിലാണ് ധോണിയുടെ റെക്കോർഡ് മറികടന്നത്.  313 സിക്‌സറുകൾ നേടിയ രോഹിത് ശർമയാണ് ഇന്ത്യക്കാരുടെ പട്ടികയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

857 സിക്‌സറുകൾ നേടിയ ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഏറ്റവും മുൻപിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial