നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കിയ സൗദി അറേബ്യ – ഈജിപ്ത് സൂപ്പർ കപ്പിൽ നിന്ന് സൗദി ക്ലബായ അൽ ഹിലാൽ പിന്മാറി. കൃത്യമായ തീയതി ഇനിയും അറിയിച്ചില്ല എന്നതാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാർ അൽ ഹിലാൽ തീരുമാനിക്കാനുള്ള കാരണം. അൽ ഹിലാൽ ഒരു പ്രൊഫഷണൽ ടീമാണെന്നും ആ രീതി ഇല്ലാത്തവരുമായി സഹകരിക്കാൻ താല്പര്യം ഇല്ലെന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
ഈജിപ്തിലെയും സൗദിയിലേയും ചാമ്പ്യൻ ക്ലബുകൾ തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടമായായിരുന്നു സൂപ്പർ കപ്പ് നടത്താൻ തീരുമാനിച്ചത്. സൗദിയിൽ നിന്ന് സൗദി പ്രൊലീഗ് ചാമ്പ്യന്മാരായ അൽ ഹിലാലും, കിംഗ്സ് കപ്പ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദും, ഈജിപ്തിൽ നിന്ന് ലീഗ് ചാമ്പ്യന്മാരായ അൽ അഹ്ലിയും, ഈജിപ്ത് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ സമലെകുമാണ് ടൂർണമെന്റിൽ പങ്കെടുക്കേണ്ടി ഇരുന്നത്.
ഓഗസ്റ്റ് ആദ്യ വാരം നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് ഇതുവരെ ആയി നടക്കാത്തതാണ് അൽ ഹിലാലിനെ പിൻവലിയാൻ പ്രേരിപ്പിച്ചത്. തിനു മുമ്പ് 2001ലും 2003ലുമാണ് സൗദി-ഈജിപ്ത് സൂപ്പർ കപ്പ് നടന്നിട്ടുള്ളത്. അവസാനമായി നടന്നപ്പോൾ സമലെക് ആയിരുന്നു ചാമ്പ്യന്മാർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial