റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രോയേഷ്യയുടെ ഹീറോ ആയിരുന്ന ഗോൾ കീപ്പർ സുബാസിച്ച് ക്രോയേഷ്യൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചു. ക്രോയേഷ്യയുടെ കൂടെ ഫൈനലിൽ കളിച്ച മൂന്നാമത്തെ താരമാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വെഡ്റൺ കോർലൂക്കയും മാരിയോ മാൻസൂകിച്ചുമാണ് ക്രോയേഷ്യൻ ദേശീയ ടീമിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചത്.
33കാരനായ സുബാസിച്ച് ക്രോയേഷ്യക്ക് വേണ്ടി 44മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ ലോകകപ്പിന് ശേഷം താൻ വിരമിക്കുമെന്ന് തീരുമാനിച്ചിരുന്നെന്ന് താരം പറഞ്ഞു. ലോകകപ്പിൽ ഡെന്മാർക്കിനെതിരെയും റഷ്യക്കെതിരെയും സുബാസിച്ച് രക്ഷപ്പെടുത്തിയ പെനാൽറ്റികളാണ് ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചത്. എന്നാൽ ഫൈനലിൽ ഫ്രാൻസിനോട് 4-2ന് തോൽക്കാനായിരുന്നു ക്രോയേഷ്യയുടെ വിധി. ഫ്രഞ്ച് ടീമായ മൊണാകോയുടെ ഗോൾ കീപ്പറാണ് സുബാസിച്ച്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial