റൊണാൾഡോ ആശുപത്രി വിട്ടു, സ്നേഹത്തിന് നന്ദി പറഞ്ഞ് താരം

Newsroom

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആശുപത്രിയി വിട്ട് വീട്ടിൽ എത്തി. രണ്ട് മുമ്പ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് താരത്തെ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇബിസിയ ദ്വീപിൽ ഉള്ള സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച റൊണാൾഡോയെ ഇന്നലെ വീട്ടിൽ തിരികെ എത്തി.

താരം തന്നെ നേരിട്ട് താൻ വീട്ടിലെത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു. തനിക്ം കിട്ടിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നതായും റൊണാൾഡോ പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും റൊണാൾഡോ നന്ദി പറഞ്ഞു. പുതിയ ഫുട്ബോൾ സീസണായി കാത്തിരിക്കുകയാണെന്നും താരം ട്വിറ്ററിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial