ഷാക്കിബ് ഏഷ്യ കപ്പിനുണ്ടാകില്ല

Sports Correspondent

ബംഗ്ലാദേശ് ടെസ്റ്റ്, ഏകദിന നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഏഷ്യ കപ്പില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത കുറവ്. താരം തന്റെ പരിക്കേറ്റ വിരലിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തയ്യാറെടുക്കുന്നതിനാലാണ് ഇത്. ജനുവരിയില്‍ സിംബാബ്‍വേ, ശ്രീലങ്ക എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്.

അതിനു ശേഷം ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റ് പരമ്പരയും രണ്ട് ഏകദിനങ്ങളും താരത്തിനു നഷ്ടമായി. നിദാഹസ് ട്രോഫിയ്ക്കിടെയാണ് പിന്നീട് താരം തിരിച്ച് ടീമിലെത്തിയത്. ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനോട് ശസ്ത്രക്രിയ ആവശ്യപ്പെട്ടാല്‍ താരത്തിനു ഏഷ്യ കപ്പ് കളിക്കാനായേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial