ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരം ഡർബി കൻഡ്രി വിജയം പിടിച്ചെടുത്തു. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് മുൻ ചെൽസി ഇതിഹാസം ലംപാർഡ് പരിശീലിപ്പിക്കുന്ന ഡെർബി റീഡിങ്ങിനെ മറികടന്നത്. 2-1 എന്ന സ്കോറിനായിരുന്നു അവരുടെ ജയം.
പരിശീലകൻ എന്ന നിലയിൽ ലംപാർഡിന്റെ ആദ്യ മത്സരം എന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ പതുക്കെയാണ് ഇരു ടീമുകളും താളം കണ്ടെത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
52 ആം മിനുട്ടിൽ ബോഡ്വേഴ്സണിലൂടെ റീഡിങ്ങാന് ലീഡ് നേടിയത്. പക്ഷെ 60 ആം മിനുട്ടിൽ ലംപാർഡ് ചെൽസിയിൽ നിന്ന് ലോണിൽ എത്തിച്ച മാസൻ മൗണ്ട് ഡർബിയുടെ സമനില ഗോൾ നേടി മത്സരം ആവേഷകരമാക്കി. ഇരു ടീമുകളും പോയിന്റ് പങ്കിടും എന്ന ഘട്ടത്തിൽ ഡർബിയുടെ ഗോൾ പിറന്നു. 94 ആം മിനുട്ടിൽ ലോറൻസിന്റെ ഹെഡർ സമ്മാനിച്ചത് ലംപാർഡിന് ആദ്യ കരിയർ ജയം.
മുൻ സ്വാൻസി പരിശീലകൻ പോൾ ക്ലമെന്റാണ് റീഡിങ്ങിനെ പരിശീലിപ്പിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial