അലക്സ് ഫെർഗൂസൺ തിരിച്ചെത്തി!!

Newsroom

മാഞ്ചസ്റ്ററിനെയും ഫുട്ബോൾ ലോകത്തെയും ആകെ സങ്കടത്തിലാക്കി വാർത്തയായൊരുന്നു ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ ആരോഗ്യ നില വഷളായത്. മെയ് മാസത്തിൽ മസ്തിഷ്കത്തിലെ രക്തസ്രാവം കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന സർ അലക്സ് ഫെർഗൂസൺ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് സംവദിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് സാമൂഹിക മാധ്യങ്ങളിലൂടെ സർ അലക്സിന്റെ വീഡിയോ സന്ദേശം പങ്കുവെച്ചത്. തനിക്ക് പിന്തുണ തന്നവർക്ക് തന്നെ ചികിത്സിച്ച മെഡിക്കൽ ടീമിനും സർ അലക്സ് നന്ദി അറിയിച്ചു. താൻ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ സപ്പോർട്ട് ചെയ്യാൻ താൻ എത്തുമെന്നും സർ അലക്സ് പറഞ്ഞു.

ഒപ്പം ഹോസെ മൗറീനോയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും പുതിയ സീസണായി ആശംസകൾ നേരാനും ഫെർഗൂസൺ മറന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial