പ്രീ സീസണിൽ നാളെ ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടും. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും സീരി എ ചാമ്പ്യന്മാരായ യുവന്റസും കളത്തിലിറങ്ങും. ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ച ട്രാൻസ്ഫെറുമായാണ് യുവന്റസ് കളത്തിൽ ഇറങ്ങുന്നത്. സൂപ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോയെ റയലിൽ നിന്നും യുവന്റസ് സ്വന്തമാക്കിയിരുന്നു.
ക്രിസ്റ്റിയാനോ റൊണാൾഡോ അടക്കം പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് യുവന്റസ് ഇന്റർനാഷണൽ ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ക്ഷീണത്തിൽ നിന്നും മോചിതരാകാനും താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി. റൊണാൾഡോക്ക് പുറമെ പൗളോ ഡിബാല, ഗോൺസാലോ ഹിഗ്വെയിൻ, ഹുവാൻ ക്വഡ്രാഡോ , റോഡ്രിഗോ ബെന്റൻക്യൂർ,ഡഗ്ലസ് കോസ്റ്റ എന്നിവരും ടീമിലില്ല.
ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ പരാജയപ്പെടുത്തിയ ആത്മ വിശ്വാസവുമായാണ് ബയേൺ കളത്തിൽ ഇറങ്ങുന്നത്. കോച്ചായ നിക്കോ കോവാച്ച് വിജയകുതിപ്പ് തുടരാനാവും ആഗ്രഹിക്കുക. ഹാവി മാർട്ടിനെസ്സും റെനാറ്റോ സാഞ്ചെസും തിരിച്ചെത്തിയത് ബയേണിന് ഗുണകരമാവും. സൂപ്പർ താരനിരയെ കളത്തിലിറക്കിയാണ് കോവാച്ചും സംഘവും യുഎസിലേക്ക് തിരിച്ചത്. നാളെ രാവിലെ ഇന്ത്യൻ സമയം 4.35നാണ് മത്സരം നടക്കുക.
ബയേൺ മ്യൂണിക്ക്:Ulreich, Rafinha, Johansson, Martinez, Gnabry, Stanisic, Alaba, Bernat, Zirkzee, Sanches, Zylla, Will, Robben, Meier, Batista Meier, Vidal, Shabani, Ribery, Coman, Wagner, Richards, Früchtl, Wriedt, Zaiser, Jeong
യുവന്റസ്: Alex Sandro, Audero, Barzagli, Beltrame, Bernardeschi, Beruatto, Cancelo, Caldara, Chiellini, Clemenza, Del Favero, Del Sole, De Sciglio, Di Pardo, Emre Can, Fagioli, Favilli, Fernandes, Macek, Magnani, Marchisio, Oliveira, Padovan, Pereira, Perin, Pinsoglio, Pjanic, Rugani, Sturaro
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial