ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്ക കൊളംബോ ടെസ്റ്റില്‍ വിജയത്തിനു അരികെയെത്തി നില്‍ക്കുകയാണ്. 2 ദിവസത്തെ കളി ശേഷിക്കെ 5 വിക്കറ്റുകള്‍ കൈവശമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 351 റണ്‍സ് കൂടിയാണ് നേടേണ്ടത്. അത് അവര്‍ നേടുമെന്ന് ഇതുവരെയുള്ള പരമ്പരയിലെ ബാറ്റിംഗ് പ്രകടനം വിലയിരിത്തുമ്പോള്‍ സാധ്യവുമല്ല. ഇപ്പോള്‍ ഈ പരമ്പര വിജയം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് സീനിയര്‍ താരവും മുന്‍ നായകനുമായി ആഞ്ചലോ മാത്യൂസ് നല്‍കുന്നതാണ്.
ദക്ഷിണാഫ്രിക്ക മികച്ച ടീമാണ്. ഏഷ്യന്‍ പിച്ചുകളില്‍ പൊതുവേ മികവ് പുലര്‍ത്താറുമുണ്ട്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അവരോട് ഈ വിജയം കൈവരിക്കാനായത് ഞങ്ങളുടെ ശ്രമ ഫലമായി തന്നെയാണ്. ശ്രീലങ്കന്‍ ടീം പരിചയക്കുറവുള്ളൊരു സംഘമാണ്. ഏഷ്യന്‍ ട്രാക്കുകളില്‍ വിദേശ ടീമുകള്‍ക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുക പ്രയാസമാണെന്ന് പറഞ്ഞ മാത്യൂസ് ടീമുകള്‍ അവരുടെ ശക്തിയ്ക്കനുസരിച്ച് പിച്ചുകള്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ചെന്നാല്‍ അവിടെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചുകളാണ് തയ്യാറാക്കപ്പെടുന്നത്. അത് അവരുടെ ശക്തി കേന്ദ്രങ്ങളാണ്. സമാനമായ രീതിയില്‍ ഏഷ്യന്‍ ടീമുകള്‍ സ്പിന്‍ പിച്ചുകള്‍ തയ്യാറാക്കുന്നുവെന്നും മാത്യൂസ് കൂട്ടിചേര്‍ത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial