വനിത ലോക ടി20 യോഗ്യത ഉറപ്പാക്കി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ സ്കോട്‍ലാന്‍ഡിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് നിലവിലെ ഏഷ്യന്‍ ടി20 ചാമ്പ്യന്മാര്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം നിഗാര്‍ സുല്‍ത്താന(31) അയഷ റഹ്മാന്‍(20), ഷമീമ സുല്‍ത്താന(22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 125/6 എന്ന സ്കോര്‍ നേടുകയായിരുന്നു. സ്കോട്‍ലാന്‍ഡിനു വേണ്ടി പ്രിയനാസ് ചാറ്റര്‍ജി രണ്ട് വിക്കറ്റ് നേടി ബൗളിംഗില്‍ മികച്ചു നിന്നു. വെറും 17 റണ്‍സാണ് പ്രിയനാസ് തന്റെ 4 ഓവറില്‍ വിട്ടു നല്‍കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡിനു ഓപ്പണറും വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസിനെ നഷ്ടമായതോടെ മത്സരം കൈവിടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കാത്തറിന്‍ ബ്രൈസുമായി ചേര്‍ന്ന് 43 റണ്‍സ് കൂട്ടുകെട്ട് നേടി അയര്‍ലണ്ട് മുന്നോട്ട് നീങ്ങുന്നതിനിടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരികെ വന്നത്.
സാറ ബ്രൈസ് 31 റണ്‍സും കാത്തറിന്‍ ബ്രൈസ് 21 റണ്‍സുമാണ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ്, നാഹിദ അക്തര്‍ എന്നിവര്‍ രണ്ടും സല്‍മ ഖാത്തുന്‍, ഫഹിമ ഖാത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 20 ഓവറില്‍ സ്കോട്‍ലാന്‍ഡിനു 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് മാത്രമേ നേടാനായുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial