ഇതിഹാസ താരം സ്ലാട്ടാൻ ഇബ്രാഹിമൊവ്വിച് ഇല്ലാത്ത സ്വീഡന് കരുത്ത് കൂടിയെന്ന് സ്വീഡന്റെ ക്യാപ്റ്റൻ ഗ്രാങ്ക്വിസ്റ്റ് പറഞ്ഞു. ഇബ്രാഹിമോവിച്ച് എന്ന വലിയ താരം ടീമിനൊപ്പം ഇല്ലാ എന്നത് എല്ലാവരുടെ ഉത്തരവാദിത്വം കൂട്ടി. അത് എല്ലാരെയും തങ്ങളുടെ ഏറ്റവും മികവ് തന്നെ രാജ്യത്തിന് നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നും ക്യാപ്റ്റൻ പറഞ്ഞു.
സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇല്ലാതെ എത്തിയ സ്വീഡൻ 94ന് ശേഷം ആദ്യമായി ക്വാർട്ടറിൽ എത്തുന്നതിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. സ്ലാട്ടനുമായി വന്ന ഒരു ലോകകപ്പിലും സ്വീഡൻ പ്രീക്വാർട്ടർ കഴിഞ്ഞിരുന്നില്ല. ഇന്ന് സ്വിറ്റ്സർലാന്റിനെതിരെയാണ് സ്വീഡന്റെ പ്രീക്വാർട്ടർ പോരാട്ടം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial