തായ്ലാന്റിൽ നിന്നും ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. തായ്ലാന്റിൽ ഗുഹയിൽ കുടുങ്ങിയിരുന്ന ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും അവരുടെ കോച്ചിനെയും 10 ദിവസങ്ങളുടെ തിരച്ചലിന് ശേഷം കണ്ടെത്തി. വിനോദ സഞ്ചാരത്തിനായി ഒരു ദിവസത്തെ യാത്രയ്ക്കായി ഗുഹ കാണാൻ എത്തിയ കുട്ടികളും കോച്ചുമാണ് വെള്ളം കയറിയതിനെ തുടർന്ന് ഗുഹയിൽ അകപ്പെട്ടു പോയത്.
10 ദിവസമായി നടക്കുന്ന തിരച്ചിലിന് ഒടുവിൽ ഇന്നലെ ബ്രീട്ടീഷ് മുങ്ങൽ വിദഗ്ദ്ധരായ രണ്ട് പേരാണ് ഈ കുട്ടികളെ കണ്ടെത്തിയത്. 13 പേരും സുരക്ഷിതമായി തന്നെ ഗുഹയിൽ ഉണ്ട്. ഫേസ്ബുക്കിൽ തായ്ലാന്റ് ഗവ്ണ്മെന്റ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കുട്ടികളുമായി ഇരുവരും സംസാരിക്കുന്നതും രക്ഷിക്കാനായി ഉടൻ എത്തുമെന്നും പറയുന്നുണ്ട്.
The amazing moment that British divers found the 12 Thai children and one adult lost in a cave for 10 days. 💕. #Thailand #ThaiCaves pic.twitter.com/hVvYx9K8BP
— BBC Breakfast (@BBCBreakfast) July 2, 2018
11 വയസ്സു മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി തിരച്ചലിനായി ഏഴു രാജ്യങ്ങളോളമാണ് തായ്ലാന്റുമായി സഹകരിച്ചത്. ഇന്ന് ഇവരെ കണ്ടെത്തിയ ആൾക്കാർക്കൊപ്പം ഡോക്ടർമാരെയും ഭക്ഷണ സാധനങ്ങളും കുട്ടികളെ കണ്ടെത്തിയ സ്ഥലത്തേക്ക് എത്തിക്കും. കുട്ടികളുടെ ആരോഗ്യ നില അനുവദിക്കുമെങ്കിൽ മാത്രമെ അവരെ പുറത്തെത്തിക്കാൻ സാധിക്കൂ എന്നാണ് ഗവൺമെന്റ് അറിയിച്ചത്. ആരോഗ്യ നില ശരിയാകുന്നത് വരെ അവരെ സംരക്ഷിക്കലാകും പ്രഥമ ലക്ഷ്യമെന്നും ഗവൺമെന്റ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial