വാഷിംഗ്ടണ്‍ സുന്ദറിനു പകരം ക്രുണാല്‍ പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമിലേക്ക്

Sports Correspondent

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനു പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ. ഏകദിന ടി20 ടീമുകളില്‍ ഭാഗമായിരുന്ന സുന്ദറിനു ഇരു പരമ്പരകളിലും കളിക്കാനാകില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ടി20 ടീമില്‍ ക്രുണാല്‍ പാണ്ഡ്യയും ഏകദിന ടീമില്‍ അക്സര്‍ പട്ടേലുമാണ് ടീമിനൊപ്പം ചേരുക. ഇരു താരങ്ങളും ഇന്ത്യ എ-യ്ക്കൊപ്പം ഇംഗ്ലണ്ടില്‍ തന്നെയുണ്ട്.

നേരത്തെ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ദീപക് ചഹാറിനെ ഇന്ത്യ ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial