അർജന്റീനിയൻ താരത്തെ സ്വന്തമാക്കി സീരി എ ക്ലബ്

Jyotish

അർജന്റീനിയൻ താരമായ ലൂക്കാസ് കാസ്‌ട്രോയെ സീരി എ ക്ലബായ കാഗ്ലിയാരി സ്വന്തമാക്കി. ചീവൊയിൽ നിന്നുമാണ് ഈ മധ്യ നിര താരത്തിനെ കാഗ്ലിയാരി ടീമിലെത്തിച്ചത്. ജൂൺ 2021 വരെയാണ് കാസ്‌ട്രോയുടെ കരാർ. അർജന്റീനയിലെ റേസിംഗ് ക്ലബ്ബിൽ കാസ്‌ട്രോയെ എത്തിച്ചത് നിലവിലെ അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണിയാണ്.

2012 മുതൽ ലൂക്കാസ് കാസ്‌ട്രോ ഇറ്റലിയിലുണ്ട്. കാറ്റാണിയ്ക്ക് വേണ്ടി ഇറ്റലിയിലെത്തിയ കാസ്‌ട്രോ മൂന്നു വർഷത്തിന് ശേഷം ചീവോയിലെത്തി. ചീവോയ്ക്ക് വേണ്ടി 95 മത്സരങ്ങളിൽ 12 ഗോളുകളും 11 അസിസ്റ്റുകളും കാസ്‌ട്രോ നേടിയിട്ടുണ്ട് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial