ക്വാർട്ടർ ഉറപ്പിക്കാൻ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും എറിക്സണിന്റെ ഡെന്മാർക്കും നേർക്ക് നേർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യൻ ലോകകപ്പിലെ അഭിമാന പോരാട്ടങ്ങളിൽ ഒന്നാണ് ഇന്ന് നടക്കാൻ പോകുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരം ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ടോട്ടൻഹാം ഹോട്ടസ്പര്സിന്റെ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഡെന്മാർക്കും ഏറ്റുമുട്ടും. തോൽവി അറിയാതെയാണ് ഇരു ടീമുകളും ക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങുന്നത്. ഐസ് ലാൻഡിനെതിരായ മത്സരത്തിൽ വിശ്രമിച്ച ക്രൊയേഷ്യൻ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 11 .30 നാണു കിക്കോഫ്.

പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ ഡെന്മാർക്ക് ആസ്ട്രേലിയയയോടും ഫ്രാൻസിനോടും സമനില വഴങ്ങിയാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. പക്ഷെ സ്വപ്ന തുല്യമായ ലോകകപ്പ് ക്യാമ്പെയിനാണ് ക്രോയേഷ്യയുടേത്. ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളും ജയിച്ച ക്രൊയേഷ്യ മെസിയുടെ അർജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സലാട്കോ ദാലിക്കിന്റെ ക്രൊയേഷ്യക്കാണ് മത്സരത്തിൽ മുൻ‌തൂക്കം കാണുന്നത്.

ആക്രമിച്ച് തന്നെയായിരിക്കും ഇരു ടീമുകളും തുടങ്ങുക. ഇതിനു മുൻപുള്ള ഏറ്റുമുട്ടലുകളിൽ രണ്ടു വിജയവും ഒരു സമനിലയുമാണ് ക്രൊയേഷ്യക്കും ഡെന്മാർക്കിനും സ്വന്തമായുള്ളത്. സസ്പെൻഷനിലായിരുന്ന യുസഫ് പോൾസൺ ഡെന്മാർക്ക് നിരയിൽ തിരിച്ചെത്തും. ഇവാൻ റാക്കിറ്റിച് , ദേജാൻ ലോവരെൻ മരിയോ മൻസുകിച് എന്നിവരെ ക്രൊയേഷ്യൻ നിരയിലും കാണാം.

സാധ്യതാ ടീം

ക്രൊയേഷ്യ: Lovre Kalinic; Tin Jedvaj, Vedran Corluka, Domagoj Vida, Josip Pivaric; Milan Badelj, Mateo Kovacic, Filip Bradaric; Marko Pjaca, Andrej Kramaric, Ivan Perisic

ഡെന്മാർക്ക്:Kasper Schmeichel; Henrik Dalsgaard, Simon Kjaer, Andreas Christensen, Jens Stryger Larsen; Lasse Schone, Thomas Delaney, Christian Eriksen; Andreas Cornelius, Martin Braithwaite, Nicolai Jorgensen

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial