അണ്ടർ 13 ഐ ലീഗിൽ റെഡ്സ്റ്റാറിന് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പ്രോഡിജി അക്കാദമിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റെഡ് സ്റ്റാർ തോൽപ്പിച്ചത്. റെഡ്സ്റ്റാറിനായി ഷിജാസ് ഇരട്ട ഗോളുകൾ നേടി. റംഷാദും ആദർശുമാണ് ബാക്കി രണ്ടു ഗോളുകൾ നേടിയത്.
നാളെ നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം ഗോകുലം എഫ് സിയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













