ഇന്ത്യയുടെ യുവ പ്രതീക്ഷയായ ഗോൾ കീപ്പർ ധീരജ് സിംഗ് സ്കോട്ട്‌ലൻഡിൽ എത്തി മതർവെൽ എഫ് സിക്കൊപ്പം ചേർന്നു. ഇന്നലെ ക്ലബിൽ എത്തിയ താരം ഇന്നലെ തന്നെ മതർവെല്ലിന്റെ ഒന്നാംനിര ടീമിനൊപ്പം ചേർന്നു. ഇന്നലെ ആദ്യ പരിശീലനവും ധീരജ് സിംഗ് നടത്തി. പരിശീലനത്തിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
https://www.instagram.com/p/Be8ON87D2xj/
മതർവെൽ എഫ് സി ഗംഭീര വരവേൽപ്പ് ഈ യുവതാരത്തിന് നൽകി. ട്വിറ്ററിൽ മതർവെല്ലിന്റെ ഒഫീഷ്യൽ ഹാൻഡിൽ ധീരജിന്റെ വരവിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തേക്കാണ് ധീരജിന്റെ മതർവെല്ലിലെ ട്രയൽസ്. ക്ലബ് അധികൃതർക്ക് ഇഷ്ടപെട്ടാൽ അതിനു ശേഷവും ധീരജ് ക്ലബിൽ തുടരും.
🙌 | Indian Under 17 international goalkeeper Dheeraj Singh Moirangthem started his trial with the club on Thursday and was straight into training with the team. Dheeraj was a standout at last year's FIFA U17 World Cup. pic.twitter.com/1VsSrqF2Pd
— Motherwell FC (@MotherwellFC) February 8, 2018
തനിക്ക് കിട്ടിയ മികച്ച സ്വീകരണത്തിന് ധീരജ് സിംഗ് നന്ദി പറഞ്ഞു. ഒന്നാം ദിവസം മികച്ചതായിരുന്നു എന്നും താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial