വിജയ് ശങ്കറും ഹർഷാൽ പട്ടേലും ഡെൽഹിയിൽ, കമലേഷ് നൈറ്റ് റൈഡേഴ്സിൽ

newsdesk

ഓൾ റൗണ്ടറായ വിജയ് ശങ്കറിനേയും ഹർഷാൽ പട്ടേലിനേയും ഡെൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി‌. വിജയ് ശങ്കറിന് 3.20 കോടിയാണ് ഡെൽഹി ബിഡ് ചെയ്തത്. ഹർഷാലിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനു തന്നെ ഡെൽഹിക്ക് ലഭിച്ചു.

കമലേഷ് നാഗർകൊട്ടിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ശക്തമായ മത്സരത്തിന് ഒടുവിൽ 3.20 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് കമലേഷിനെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial