പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

Sports Correspondent

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം നേടി. വിജയത്തോടെ ഫൈനലില്‍ കടന്ന ലങ്ക ബംഗ്ലാദേശിനെയാവും നേരിടുക. ഉപുല്‍ തരംഗ 39 റണ്‍സും ധനുഷ്ക ഗുണതില 35 റണ്‍സുമാണ് നേടിയത്.

ജനുവരി 27 ഇന്ത്യന്‍ സമയം 11.30നാണ് ധാക്കയിലെ ഷേറെ ബംഗള നാഷണല്‍ സ്റ്റേയിഡത്തില്‍ ഫൈനല്‍ നടക്കുക. സിംബാബ്‍വേ ആയിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial