ഡോർട്ട്മുണ്ടിന്റെ ഡച്ച് താരം ജേക്കബ് ബ്രൂന് ലാർസൺ സ്റ്റട്ട്ഗാർട്ടിലേക്ക്. ഈ സീസണിന്റെ അവസാനം വരെയാണ് ലോണിൽ താരം സ്റ്റട്ട്ഗാർട്ടിൽ തുടരുക. ഡെന്മാർക്കിനെ ഒളിംപിക്സിൽ പ്രതിനിധീകരിച്ചിട്ടുള്ള ലാർസൺ ഡാനിഷ് ക്ലബ്ബായ ലൈംഗ്ബൈയിയിൽ നിന്നാണ് ഡോർട്ട്മുണ്ടിൽ എത്തിയത്.
Herzlich willkommen, Jacob! Jacob Bruun Larsen wechselt auf Leihbasis bis Saisonende zum #VfB! Er wird die Rückennummer 34 tragen. #stuttgartgehtab pic.twitter.com/MK10FpmtOP
— VfB Stuttgart (@VfB) January 23, 2018
സ്റ്റട്ട്ഗാർട്ടിന്റെ കോച്ചായ ഹാന്സ് വോൾഫ് ഡോർട്ട്മുണ്ടിന്റെ യൂത്ത് ക്ലബ്ബ്കളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. വോൾഫാണ് രണ്ടാം ഡിവിഷനായ 2 . ബുണ്ടസ് ലീഗ നേടി സ്റ്റട്ട്ഗാർട്ടിനെ ബുണ്ടസ് ലീഗയിലേക്ക് എത്തിച്ചത്. ലാർസൺ വോൾഫിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. ഒരു വിങ്ങർ എന്ന നിലയ്ക്ക് ലാർസണിന്റെ സാനിധ്യം സ്റ്റട്ട്ഗാർട്ടിനു ഉപയോഗിക്കാൻ കഴിയുമെന്നാണ് വോൾഫിന്റെ അഭിപ്രായം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial