ലോകകപ്പ് ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് ലാലേട്ടനും സച്ചിനും മോഡിയും

Sports Correspondent

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിനു അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖരാണ് ടീമിനു അഭിനന്ദന പ്രവാഹവുമായി എത്തിയിട്ടുള്ളത്. മലയാളികളുടെ നടനവൈഭവം മോഹന്‍ലാലും ടീമിനു ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial