സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 287/8 എന്ന നിലയില്‍. നായകന്‍ വിരാട് കോഹ്‍ലിയും അശ്വിനും ചേര്‍ന്ന് നടത്തിയ ഏഴാം വിക്കറ്റ് പോരാട്ടമാണ് ലീഡ് 48 റണ്‍സിലേക്ക് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി തന്റെ 21ാം ടെസ്റ്റ് ശതകം തികച്ച് കോഹ്‍ലിയും നിര്‍ണ്ണായകമായ 38 റണ്‍സുമായി അശ്വിനും ചേര്‍ന്ന് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വെറോണ്‍ ഫിലാന്‍ഡര്‍ അശ്വിന്റെ അന്തകനായി അവതരിച്ചത്.
നേരത്തെ 183/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(15) റണ്‍ഔട്ടിലൂടെ നഷ്ടമായി. തിരികെ ഓടി കയറാതെ അവസത പ്രകടിപ്പിച്ച ഹാര്‍ദ്ദികിന്റെ നിരുത്തരവാദിത്വപരമായ റണ്ണിംഗാണ് പുറത്താകലിനു വഴിതെളിയിച്ചത്. ദക്ഷിണാഫ്രിക്ക കാത്തിരുന്ന ഒരു വിക്കറ്റാണ് പാണ്ഡ്യയുടെ അമിത വിശ്വാസം കാരണം ഇന്ത്യയ്ക്ക് നഷ്ടമായത്.
പിന്നീട് ഒത്തൂകൂടിയ കോഹ്‍ലി-അശ്വിന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് വീണതോടു കൂടി ഇന്ത്യ ഓള്‍ഔട്ട് ഭീഷണിയിലായിരിക്കുകയാണ്. ഷമിയെ(1) പുറത്താക്കി മോര്‍ക്കല്‍ ഇന്ത്യയുടെ എട്ടാം വിക്കറ്റും വീഴ്ത്തി.
141 റണ്‍സ് നേടി നില്‍ക്കുന്ന കോഹ്‍ലിയ്ക്ക് കൂട്ടായി റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial