ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ മത്സരമായിരുന്നു ഇന്ന് യൂത്ത് ലോകകപ്പില്‍ നടന്ന ബംഗ്ലാദേശ് കാനഡ മത്സരത്തില്‍. ശതകം നേടിയ ബാറ്റ്സ്മാനെ മറികടന്ന് അര്‍ദ്ധ ശതകം നേടിയ താരം തന്റെ ഓള്‍റൗണ്ട് മികവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടുന്ന കാഴ്ച്ചയും ഇരു ടീമുകളിലെയും ഓരോ ബൗളര്‍മാര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നതുമെല്ലാം ഇന്ന് കാണുവാന്‍ ഇടയായി. 66 റണ്‍സിനു വിജയം നേടിയ ബംഗ്ലാദേശ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയമാണ് നേടിയിട്ടുള്ളത്.
👋 We saw the first two five-wicket hauls of #U19CWC today! Congratulations Afif Hossain and Faisal Jamkhandi! 🖐️ #BANvCAN #U19CWC pic.twitter.com/jzD4U684Dn
— ICC Cricket World Cup (@cricketworldcup) January 15, 2018
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തൗഹിദ് ഹൃദോയ്(122), അഫിഫ് ഹൊസൈന്‍(50) എന്നിവരുടെയും മുഹമ്മദ് നൈം നേടിയ 47 റണ്‍സിന്റെയും ബലത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടുകയായിരുന്നു. കാനഡയുടെ ഫൈസല്‍ ജാംകണ്ടി 5 വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.
49.3 ഓവറില്‍ ബംഗ്ലാദേശിനെ 198 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ബംഗ്ലാദേശ്. 63 റണ്‍സ് നേടിയ അര്സ്ലന് ഖാന് ആണ് കാനഡയുടെ ടോപ് സ്കോറര്‍. അഫിഫ് ഹൊസൈന്‍ അഞ്ച് വിക്കറ്റ് നേടി. പ്രകടനത്തിന്റെ ബലത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കാനും അഫിഫിനായി.
A top all-round performance from Afif Hossain, who made a half century and took a five wicket haul, claims the #BANvCAN Player of the Match Award! #U19CWC pic.twitter.com/pQN9ySSRPt
— ICC Cricket World Cup (@cricketworldcup) January 15, 2018
ജയത്തോടെ രണ്ട് മത്സരങ്ങളിലും വിജയം കൊയ്ത ബംഗ്ലാദേശ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടുമായാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial