പെനാൾട്ടി നഷ്ടമായതോടൊപ്പം 3 പോയന്റും നഷ്ടമാകുമെന്ന് പേടിച്ച ചെന്നൈയിൻ എഫ് സിയുടെ രക്ഷകനായി ഗ്രിഗറി നെൽസൺ. ഗ്രിഗറി നെൽസന്റെ 83ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പൂനെ സിറ്റിയെ പരാജയപ്പെടുത്തിയത്.
സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം തന്നെയാണ് തുടക്കം മുതലേ ചെന്നൈയിൻ എഫ് സി കാഴ്ചവെച്ചത്. 25ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആ പ്രകടനം ലീഡാക്കി മാറ്റാൻ ചെന്നൈക്ക് അവസരവും ലഭിച്ചു. എന്നാൽ പെനാൾട്ടി എടുത്ത മിഹേലിച്ചിന് പിഴച്ചു.
പക്ഷെ രണ്ടാം പകുതിയിൽ റാഫേൽ അഗസ്റ്റോയെ രംഗത്ത് ഇറക്കി ചെന്നൈയിൻ ആക്രമണം ശക്തമാക്കി. അതിനുള്ള ഫലം 83ആം മിനുട്ടിൽ ലഭിക്കുകയും ചെയ്തു. റാഫേൽ അഗസ്റ്റോയുടെ പാസിൽ നിന്ന് ഗ്രിഗറി ചെന്നൈയുടെ ജയം ഉറപ്പിച്ച ഗോൾ നേടി. പൂനെയ്ക്ക് ഐ എസ് എൽ ചരിത്രത്തിൽ ഇതുവരെ ചെന്നൈയിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ജയത്തോടെ ചെന്നൈയിൻ ലീഗിൽ 20 പോയന്റുമായി ഒന്നാമതെത്തി. പൂനെ സിറ്റി മൂന്നാം സ്ഥാനത്ത് തന്നെ തുടരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial