മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത നിരാശ സമ്മാനിച്ച സമനിലക്ക് പിന്നാലെ സിറ്റിയുടെ പ്രധാന താരങ്ങളായ ഗബ്രിയേൽ ജിസൂസും കെവിൻ ഡു ബ്രെയ്‌നയും പരിക്ക് കാരണം ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കും എന്ന് ഉറപ്പായി. ജിസൂസിന് രണ്ടു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്ന് പരിശീലകൻ ഗാർഡിയോള സ്ഥിരീകരിച്ചിട്ടുണ്ട്. ഡു ബ്രെയ്‌നയുടേത് കാര്യമായ പരിക്ക് അല്ലെങ്കിലും അടുത്ത ആഴ്ച കളിക്കാൻ ആയേക്കില്ല.
പാലസിന് എതിരായ മത്സരത്തിനിടെ ഓവർ സ്ട്രെച് ചെയ്ത് വീണതാണ് ജിസൂസിന് വിനയായത്. അഗ്യൂറോക്ക് മുന്നിൽ മത്സരം ആരംഭിച്ച ജിസൂസിന് പക്ഷെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് യുവ താരം മൈതാനം വിട്ടത്. ഡു ബ്രെയ്‌നെ സ്ട്രെച്ചറിൽ കളം വിട്ടെങ്കിലും ഭാഗ്യം കൊണ്ട് കാര്യമായ പരിക്കിലാതെ രക്ഷപെട്ടു. എങ്കിലും വരും ദിവസങ്ങളിൽ മാത്രമേ താരത്തിന് ഏറെ നാൾ വിശ്രമം വേണ്ടി വരുമോ ഇല്ലയോ എന്ന് പറയാനാവൂ എന്നും ഗാർഡിയോള പ്രതികരിച്ചിട്ടുണ്ട്. നേരത്തെ പാലസിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് തുടർച്ചയായ 18 ജയങ്ങളുടെ ജൈതയാത്ര അവസാനിപ്പിക്കേണ്ടി വന്ന മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് തോൽവിയിൽ നിന്ന് അവർ രക്ഷപ്പെട്ടത്. 90 ആം മിനുട്ടിലെ പാലസ് പെനാൽറ്റി എഡേഴ്സൻ തടുക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial