വാങ്കഡേയിൽ വെസ്റ്റിന്‍ഡീസ്!!! ഇംഗ്ലണ്ടിനെ വീഴ്ത്തി

Sports Correspondent

Westindies

ടി20 ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 30 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 196/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 19 ഓവറിൽ 166 റൺസിന് ഓള്‍ഔട്ട് ആയി.

42 പന്തിൽ പുറത്താകാതെ 76 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ജേസൺ ഹോള്‍ഡര്‍ 17 പന്തിൽ 33 റൺസും റോസ്ടൺ ചേസ് 34 റൺസും നേടി തിളങ്ങി. ഷിമ്രൺ ഹെറ്റ്മ്യര്‍ 12 പന്തിൽ 23 റൺസുമായി പവര്‍പ്ലേയിൽ വേഗതയാര്‍ന്ന സ്കോറിംഗ് കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ട്ടണും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനായി സാം കറന്‍ 30 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജേക്കബ് ബെത്തൽ (23 പന്തിൽ 33), ഫിലിപ് സാള്‍ട്ട് (14 പന്തിൽ 30), ജോസ് ബട്‍ലര്‍ (14 പന്തിൽ 21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസ് ബൗളിംഗിൽ ഗുഡകേഷ് മോട്ടി മൂന്നും റോസ്ടൺ ചേസ് രണ്ടും വിക്കറ്റ് നേടി.