കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ടെക്നോളജി പാർട്ണറായി ‘മോസ്‌ചിപ്പ് ടെക്നോളജീസ്’

Newsroom

Resizedimage 2026 02 09 15 23 33 1

കൊച്ചി, ഫെബ്രുവരി 09, 2026: 2025-26 സീസണിലേക്ക് ക്ലബ്ബിന്റെ ഒഫീഷ്യൽ ടെക്നോളജി പാർട്ണറായി പ്രമുഖ ആഗോള കമ്പനിയായ മോസ്‌ചിപ്പ് ടെക്നോളജീസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രഖ്യാപിച്ചു. താരങ്ങളുടെ പ്രകടനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ചിപ്പ് ഡിസൈൻ, ഹാർഡ്‌വെയർ എൻജിനീയറിങ്, ഡിജിറ്റൽ സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള കമ്പനിയാണ് മോസ്‌ചിപ്പ്. ഈ സഹകരണത്തിന്റെ ഭാഗമായി താരങ്ങളുടെ ഹെൽത്ത് ഡാറ്റ വിശകലനം ചെയ്യാനും അവരുടെ റിക്കവറിയും ശാരീരികക്ഷമതയും കൃത്യമായി മനസ്സിലാക്കാനും സഹായിക്കുന്ന ഒരു അത്‌ലറ്റ് പെർഫോമൻസ് ആപ്ലിക്കേഷൻ ഇരു കൂട്ടരും ചേർന്ന് വികസിപ്പിക്കും.

പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി:
“കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മോസ്‌ചിപ്പിനെ പാർട്ണറായി ലഭിച്ചതിൽ സന്തോഷമുണ്ട്. താരങ്ങളുടെ ആരോഗ്യവിവരങ്ങൾ പരിശീലകർക്കും കളിക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു എഐ (AI) ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ഈ സഹകരണം സഹായിക്കും.”

മോസ്‌ചിപ്പ് സീനിയർ വൈസ് പ്രസിഡന്റ് വിശാൽ പാട്ടീൽ പറഞ്ഞത്:

“കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടെക്നോളജി പാർട്ണറാകുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ എഐ (AI), ക്ലൗഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് താരങ്ങളുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മോഡേൺ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ക്ലബ്ബിനെ ഞങ്ങൾ സഹായിക്കും.”

സീസണിലുടനീളം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളിലൂടെ ഈ പങ്കാളിത്തം സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.