രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗോവയ്ക്ക് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 279 റൺസ്. 8 വിക്കറ്റുകളാണ് ഗോവയ്ക്ക് ഇന്ന് നഷ്ടമായത്. സുയാഷ് പ്രഭുദേശായി 86 റൺസുമായി ഗോവയുടെ ടോപ് സ്കോററും ബാറ്റിംഗിലെ നെടുതൂണുമായി നിന്നപ്പോള്‍ 50 റൺസുമായി യഷ് കാസവങ്കറുമാണ് ഗോവന്‍ നിരയിൽ തിളങ്ങിയത്.
കേരളത്തിനായി അങ്കിത് ശര്‍മ്മ അഞ്ചും ബേസിൽ എന്‍പി 2 വിക്കറ്റും നേടി. ഗോവയ്ക്ക് വേണ്ടി അര്‍ജ്ജുന്‍ ടെണ്ടുൽക്കാര്‍ (36), ദര്‍ഷന്‍ മിസാൽ (22), സ്നേഹൽ കൗതങ്കര്‍ (29), ലളിത് യാദവ് (21) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.









